Latest NewsNewsInternational

ചൈനീസ് അധികൃതര്‍ ഈ വർഷം കൊലപ്പെടുത്തിയത് 25,000 ഓളം ഉയിഗൂർ മുസ്ലീങ്ങളെ

സിന്‍ജിയാങ് : സിന്‍ജിയാങ് തടങ്കല്‍പ്പാളയത്തില്‍ പ്രതിവര്‍ഷം 25,000 പേരെയെങ്കിലും ചൈനീസ് അധികൃതര്‍ കൊല്ലപ്പെടുത്തുന്നതായി റിപ്പോർട്ട് .സിന്‍ജിയാങിലെ തടവു കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ തുര്‍ക്കിയില്‍ കഴിയുന്ന ഒമര്‍ ബെകാലിയാണ് ചൈനീസ് അധികൃതര്‍ ഉയിഗൂർ മുസ്ലീങ്ങളോട് തുടരുന്ന പൈശാചിക കൃത്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read Also : മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ശശി തരൂര്‍ എംപി 

ലക്ഷക്കണക്കിനു ഉയിഗൂർ മുസ്ലീങ്ങളെ ഇപ്പോഴും തടവിലിട്ട കേന്ദ്രങ്ങളെ വിദ്യാഭ്യാസ ക്യാംപുകളെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവിടെ കൊടിയ പീഡനമാണ് ഇവർ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണ്.

സിന്‍ജിയാങ്ങിലെ ഉയിഗൂറുകളെ കൂട്ടത്തോടെ തടവിലാക്കുന്നതും ചൈനയില്‍ അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.അവയവങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തുന്നതിന് ആവശ്യമായ രക്തപരിശോധനയും മറ്റ് മെഡിക്കല്‍ പരിശോധനകളും നടത്തിയ ശേഷം തടവിലാക്കിയവരില്‍ നിന്നും അവയവങ്ങള്‍ എടുക്കുകയാണ് പതിവ്

തടവിലിട്ട സമയത്ത് തന്റെ കൈകളില്‍ ചുറ്റികകൊണ്ട് അടിച്ചുവെന്നും ഇരുമ്പിന്റെ ചാട്ടകൊണ്ട് ശരീരത്തില്‍ അടിച്ചുവെന്നും ഒമര്‍ ബെകാലി പറഞ്ഞു. പീന്നീട് തലകീഴായി കെട്ടിത്തൂക്കിയും മര്‍ദ്ദിച്ചു. നിലത്തിറക്കിയ ശേഷം കൈകള്‍ ബന്ധിച്ച്, ഒരു കറുത്ത തുണി കൊണ്ട് മുഖവും മൂടി. ഒരു ഡോക്ടര്‍ വന്ന് രക്തം എടുത്തുവെന്നും ഉമര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button