KeralaLatest NewsNews

നാല് വോട്ടിന് വേണ്ടി വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് ഇടതുമുന്നണിയ്ക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽ.ഡി.എഫിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ യശസ്സ് തകർക്കാനാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾ ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതു മുന്നണിയുടെ വെബ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും ജനങ്ങൾ മറുപടി നൽകുമെന്നും പിണറായി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാവുകയാണെന്നും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാവുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നതെന്നും ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് ഇടതുമുന്നണിയ്ക്കില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ തയ്യാറല്ലെന്നും തലയുയർത്തി നെഞ്ചുവിരിച്ച് എൽ.ഡി.എഫിന് ഇത് പറയാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button