Latest NewsKeralaNewsIndia

‘ബുറേവി’ക്ക് പിന്നാലെ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിൻറെ ശക്തി കുറഞ്ഞെങ്കിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

‘ബുറേവി’ക്ക് പിന്നാലെ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം. ഇന്ന് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ, ‘ബുറേവി’ക്ക് പിന്നാലെ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നുവെന്ന് റിപ്പോർട്ട്. ആൻഡമാൻ ദ്വീപിന് സമീപമാണ് ഇന്ന് പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുക. എന്നാൽ, ഇത് ശക്തിയാർജ്ജിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.

മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button