കെയ്റോ :കാല്‍മുട്ട് കാണുന്നത് പ്രശ്നമാണ്, രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിച്ചതിന് മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍ . ഈജിപ്റ്റിലാണ് സംഭവം.പിരമിഡുകള്‍ക്ക് മുന്നില്‍ ഫോട്ടോഷൂട്ട് നടത്തിയതിനാണ് മോഡലിനെയും ഫോട്ടോഗ്രാഫറെയും ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തത്. കെയ്റോയ്ക്ക് സമീപമിള്ള സഖാറയിലെ നെക്രോപൊളിസ് സൈറ്റിലെ പൗരാണിക പിരമിഡുകള്‍ക്ക് മുന്നില്‍ വച്ചാണ് ഫോട്ടോഗ്രാഫര്‍ ഹൗസം മുഹമ്മദ് മോഡല്‍ സല്‍മ അല്‍ഷിമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.. ഈ ചിത്രങ്ങള്‍ ഈജിപ്തിന്റെ തനത് ഫറോവന് സംസ്കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം.
Read Also : അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മകളെ തട്ടിക്കൊണ്ടുപോയി :പൊലീസ് ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു
പുരാതന ഫറോവോ രാജ്ഞിയുടെ വേഷം ധരിച്ചാണ് സല്‍മ അല്‍ ഷിമി ഫോട്ടോഷൂട്ട് നടത്തിയത്. പിന്നീട് സൈറ്റില്‍ അനുമതിയില്ലാതെ ഫോട്ടോയെടുത്തു എന്ന കുറ്റത്തിന് 500 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയായി ഈടാക്കി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. ചിത്രങ്ങള്‍ പ്രകോപനപരവും കുറ്റകരവുമാണെന്നാണ് ഇവര്‍ക്കെതിരെ ആരോപണമുയര്‍ന്നത്. എന്നാല്‍ പുരാതന കാലത്തെ ഫറോവാമാരുടെ രാജ്ഞിമാരുടെയും തോഴിമാരുടെയും വസ്ത്രം ഏങ്ങനെയാണ് പ്രശ്നകരമാകുന്നതെന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നില്ലെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാത ഈജിപ്തില്‍ വേശ്യാവൃത്തി നിയമ വിരുദ്ധമായിരുന്നില്ലെന്നതിന് തെളിവുകളുണ്ട്. .
എന്നാല്‍ പുതിയ കാലത്ത് സ്ത്രീ കാല്‍മുട്ട് മറയ്ക്കാത്ത വസ്ത്രം ധരിച്ചാല്‍ അത് കുറ്റകരമാകുന്നതെങ്ങനെയെന്നാണ് സല്‍മയെയും മുഹമ്മദിനെയും പിന്തുണയ്ക്കുന്നവരുടെ ചോദ്യം.
അല്‍ ഷിമി തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു..
ഫോട്ടോഷൂട്ട് സമയത്ത് ആറ് ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നതായി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള നിബന്ധനകള്‍ പാലിച്ചായിരുന്നു ഫോട്ടോഷൂട്ടെന്നും മുഹമ്മദ് പറഞ്ഞു. അല്‍ഷിമിയുടെ ആകൃതിയാണ് പ്രശ്നമായതെന്നും ഒരു മെലിഞ്ഞ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇത്രയും ഒച്ചപ്പാടുണ്ടാകുമായിരുന്നില്ലെന്നും മുഹമ്മദ് പ്രതികരിച്ചു.
15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫോട്ടോഷൂട്ട് കണ്ടപ്പോള്‍ അത് തടയാതിരുന്നവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലെത്തുമ്ബോള് നിയമ നടപടി സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.
Post Your Comments