MollywoodLatest NewsKeralaCinemaNewsEntertainment

“പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്, ഹൂ ഈസ്‌ പദ്മനാഭൻ? ” : നടി രേവതി സമ്പത്ത്

പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി പരിഹാസവുമായി എത്തിയത്.

Read Also : “പോസ്റ്ററിലില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെ” : എം.വി ഗോവിന്ദൻ മാസ്റ്റർ

“എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ്‌ പദ്മനാഭൻ??എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല”,രേവതി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

‘അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്‍?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല. ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്‌നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്ട് ഏല്‍പ്പിക്കുന്നത്. ഈ പദ്മനാഭന്‍ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കമ്പളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ??’ – രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

 

https://www.facebook.com/revathy.sampath.16/posts/2435855680057483

shortlink

Post Your Comments


Back to top button