KeralaLatest NewsIndiaNews

118 എ പിൻവലിക്കൽ; സാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ?

വിവാദമായ 118 എ സർക്കാർ പിൻവലിച്ച സംഭവത്തിൽ അഭിപ്രായങ്ങളൊന്നും പറയാത്ത സാംസ്കാരിക നായകന്മാർക്കെതിരെ കവി സോഹൻ റോയ്. നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്ന സാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സോഹൻ റോയ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ‘അണുകാവ്യം’ എന്ന നാലുവരി കവിതയിലൂടെ വ്യക്തമാക്കി.

പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയോടുള്ള പ്രതിഷേധസൂചകമായി കഴിഞ്ഞമാസം ഒക്ടോബർ 26ന് അദ്ദേഹം കാവ്യരചന അവസാനിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിയ്ക്കുന്ന പൊതുജനങ്ങളുടെയും മാധ്യമങ്ങളുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന് ‘118 എ ‘ എന്ന നിയമം കൂച്ചുവിലങ്ങിടും എന്ന് ആ അവസരത്തിൽ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പൊതുജനങ്ങൾക്കിടയിൽ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും, തൂലികയേന്തുന്നവരായിട്ടു പോലും സാംസ്കാരിക സാഹിത്യ നായകരുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരുന്നില്ല. പക്ഷേ പൊതുജന സമ്മർദ്ദത്തെത്തുടർന്ന് വിവാദ നിയമം സർക്കാർ പിൻവലിച്ചു. ഇതോടുകൂടിയാണ് സാംസ്കാരിക നായകരെ വിമർശിച്ച് തന്നെ അദ്ദേഹം അണുകാവ്യവുമായി രംഗത്തുവന്നത്.

‘പുരസ്കാരദാനം’ എന്ന് പേരിട്ടിരിയ്ക്കുന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്.

സംസ്കാരമെന്തെന്നറിയാത്ത നായകൾ
സംസ്കാരനായകച്ചട്ട ധരിച്ചോണ്ടു
സംസ്കാരശൂന്യരായ് നിത്യം കുരയ്ക്കുകിൽ
സംസ്കാരപ്പട്ടും വളയും കൊടുക്കുമോ?

സാമാന്യനീതി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഉത്തമമായ സംസ്കാരിക പ്രവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അതിന് വിരുദ്ധമായി വരുന്ന നിയമങ്ങളെ വിമർശിക്കേണ്ടത് അവരുടെ ധാർമിക ബാധ്യത കൂടിയാണ്. അത് തിരിച്ചറിയാതെ സാംസ്കാരിക നായകച്ചട്ട ധരിക്കുന്നതിൽ കാര്യമില്ലെന്ന് കവി പറയുന്നു.

പുരസ്കാരങ്ങൾക്ക് വേണ്ടി അധികാരികളെ പിണക്കാതിരിക്കാനുള്ള ഒരുതരം വേലകളിയാണ് അവർ ഇപ്പോൾ നടത്തിക്കോണ്ടിരിക്കുന്നതെന്നും കവി ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നു.പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് കവിതയ്ക്ക് സംഗീതം നൽകി ആലപിച്ചിരിയ്ക്കുന്നത്. ദൃശ്യ വിന്യാസം നൽകിയിരിക്കുന്നത് ആന്റണി ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button