Latest NewsNewsIndia

സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് മാവോയിസ്റ് നേതാവ് കീഴടങ്ങി

ഭുവനേശ്വർ : സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ഒഡീഷയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ് നേതാവ് കീഴടങ്ങി. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ രമെ മദ്കാമിയാണ് കീഴടങ്ങിയത്. ഒഡീഷ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ബുറേവി ചുഴലിക്കാറ്റ് : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മാവോയിസ്റ് ഭീകരർ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണെന്ന് മദ്കാമി പറഞ്ഞതായി പോലീസ് അറിയിച്ചു.

മുതിർന്ന മാവോയിസ്റ് ഭീകര നേതാവ് രാമകൃഷ്ണയുടെ അംഗരക്ഷകയായിരുന്നു മദ്കാമി. അടുത്തിടെ രാമകൃഷ്ണ ഒഡീഷ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്കാമിയും കീഴടങ്ങിയത്. നാല് ലക്ഷം രൂപയാണ് മദ്കാമിയുടെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button