Latest NewsNewsEntertainment

22 വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതത്തില്‍ പൊരുത്തക്കേടുകൾ; താരദമ്പതികൾ വേർപിരിയുന്നു!

1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്

ബോളിവുഡ് ഗോസിപ് കോളങ്ങളിൽ ഒരു താര ദാമ്പത്യം വേർപിരിയുന്ന വാർത്തകൾ സജീവമാകുന്നു. നടൻ സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നുമാണ് വിവാഹ മോചന വാർത്ത പുറത്തു വരുന്നത്.

പ്രമുഖ തിരക്കഥാകൃത്തായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും ഇളയമകന്റെ ദാമ്പത്യജീവിതത്തിലാണ് പൊരുത്തക്കേടുകൾ. ഇവരുടെ മൂത്തമകന്‍ സല്‍മാന്‍ ഖാന്‍ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതം സഹോദരന്‍ അര്‍ബാസ് ഖാന്‍ ഭാര്യ മലൈക അറോറയും അവസാനിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സല്‍മാന്റെ ഇളയസഹോദരന്‍ സൊഹെയില്‍ ഖാനും ഭാര്യ സീമ ഖാനും അകന്നാണു കഴിയുന്നതെന്ന് റിപ്പോർട്ടുകൾ. 22 വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതത്തില്‍ പൊരുത്തക്കേടുകൾ തുടങ്ങിയെന്നും ഇരുവരും കുറച്ചു കാലമായി താമസിക്കുന്നത് ഒന്നിച്ചല്ലെന്നും വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. 1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.

 

shortlink

Post Your Comments


Back to top button