KeralaLatest NewsIndia

അപരിചിതനായ മലയാളി ജവാനെ രക്ഷിക്കാൻ വലംകൈ ത്യജിച്ച യുവതി ഇന്ന് കേരളത്തിന്റെ മരുമകളായി വോട്ടു ചോദിക്കുന്നു

അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാൻ സ്വന്തം വലംകൈ ത്യജിച്ച ഈ ഛത്തീസ്ഗഡുകാരി പിന്നീടു വികാസിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായി.

പാലക്കാട് ∙ വോട്ടു ചോദിക്കും മുൻപു സ്ഥാനാർഥി ജ്യോതി ഇടംകൈ നെഞ്ചിൽ ചേർത്തുപിടിച്ചു നമസ്കാരം പറയും. സാരികൊണ്ടു പുതച്ച വലതുഭാഗത്തു കയ്യില്ല, സ്നേഹത്തിന്റെ ചെറിയ നൊമ്പരപ്പാടേയുള്ളൂ. ഇതിന്റെ കഥയും ആർദ്രമാണ് . അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാൻ സ്വന്തം വലംകൈ ത്യജിച്ച ഈ ഛത്തീസ്ഗഡുകാരി പിന്നീടു വികാസിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായി.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാർഥി ജ്യോതി കോയമ്പത്തൂർ എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പിൽ പി.വി. വികാസിന്റെ ഭാര്യയായി 2011 ലാണു കേരളത്തിലെത്തിയത്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.

read also: “നടന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവർക്ക് തന്നെ ഭീഷണി”

ഛത്തീസ്ഗഡിലെ ദുർഗ് എന്ന പ്രദേശത്തുവച്ച് ടാങ്കർ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാൻ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയിൽപെട്ടു. ഇതറിയാതെ മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി.

സിഐഎസ്എഫ് ബൈലാഡിലാ ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീടു വിവാഹം ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button