കൊച്ചി: കുറഞ്ഞത് 25 ശതമാനം സീറ്റിലെങ്കിലും ദുര്‍ബലരും പ്രതികൂലാവസ്ഥ നേരിടുന്നവരുമായ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബിഎസ്‌ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.
Read Also : ബുറെവി ചുഴലിക്കാറ്റ് : നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
സിബിഎസ്‌ഇ,ഐസിഎസ്‌ഇ സ്‌കൂളുകളില്‍ ഫീസ് പിരിക്കുന്നതു താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെട്ടു എറണാകുളം ചളിക്കവട്ടം സ്വദേശി കെ പി ആല്‍ബര്‍ട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.
2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും കേന്ദ്ര-സംസ്ഥാന, സര്‍ക്കാറുകള്‍ക്കുമുള്ള ബാധ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഒന്നാം ക്ലാസില്‍ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. അവരോട് വിവേചനം പാടില്ലെന്നും നിര്‍ബന്ധമായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമെന്നും സൗജന്യ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്.
Post Your Comments