ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ പേരിലുള്ള പലവിധ തട്ടിപ്പുകള്‍ക്കെതിരെ എല്ലാ രാജ്യങ്ങള്‍ക്കും ഇന്റര്‍പോളിന്റെ ജാഗ്രത നിര്‍ദേശം. ഓണ്‍ലൈനായോ അല്ലാതെയോ വാക്സിന്റെ പേരുപറഞ്ഞുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും സാധ്യതയുണ്ടെന്ന് 194 രാജ്യങ്ങള്‍ക്ക് അയച്ച മുന്നറിയിപ്പില്‍ ഇന്റര്‍പോള്‍ ഓര്‍മിപ്പിച്ചു.
Read Also : ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡിനെതിരെയുള്ള പോരാട്ടം
വ്യാജ വാക്സിനുകള്‍ ഉപയോഗപ്പെടുത്തിയുള്ള നിയമവിരുദ്ധമായ പരസ്യങ്ങള്‍, വഞ്ചന, പണാപഹരണം എന്നിവക്കെല്ലാം വിപുലമായ അവസരമാണ് കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി ക്രിമിനലുകള്‍ക്കു നല്‍കുന്നതെന്ന് ഇന്റര്‍പോള്‍ ഓര്‍മിപ്പിച്ചു.
ഓണ്‍ലൈന്‍ ഫാര്‍മസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3,000ത്തില്പരം വെബ്സൈറ്റുകളെങ്കിലും വ്യാജ മരുന്നുകളും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ഇന്റര്‍പോളിന്റെ സൈബര്‍ ക്രൈം യൂനിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതു വഴി സാമ്പത്തിക തട്ടിപ്പും നടക്കുന്നുവെന്ന് ആഗോള അന്വേഷക സ്ഥാപനം ചൂണ്ടിക്കാട്ടി.
Post Your Comments