തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കരുക്കള്‍ നീക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . സ്വത്ത് വിവരം തേടി എന്‍ഫോഴ്‌സ്‌മെന്റ് റജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ചോദ്യം ചെയ്യലിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങള്‍ തേടുന്നത്. അതേസമയം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് നീളാനാണ് സാധ്യത. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി സാമ്പത്തിക കുറ്റവിചാരണക്കോടതി രേഖപ്പെടുത്തുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഈ രഹസ്യമൊഴി പരിശോധിക്കാന്‍ കസ്റ്റംസിന്റെയും കോടതിയുടെയും അനുമതി തേടും. ഇത് പരിശോധിച്ച ശേഷമാകും രവീന്ദ്രനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ രവീന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കോവിഡാനന്തര ചികിത്സ തേടിയിരുന്നു
Post Your Comments