തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. കോവിഡ് മഹാമാരിയുണ്ടാക്കിയ ഈ പ്രതിസന്ധി ഘട്ടത്തിലും ആരും പട്ടിണി കിടക്കരുതെന്ന നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തിരുന്നു. അതിന്റെ ഭാഗമായാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം.
Read Also: കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കപടന്മാരുടെ ഭരണം: സുരേഷ് ഗോപി
വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്. എന്നാൽ 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാര്‍ഡുഡമകള്‍ക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments