തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയിൽ സിസ്റ്റർ സെഫിയുടെ അഭിഭാഷകന്റെ വാദം നടക്കുകയാണ്. കന്യകയാണെന്ന് സ്ഥപിക്കാന്‍ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് തെളിവുണ്ടെങ്കിലും അതു തന്റെ മൗലികാവകാശത്തിന്മേലുള്ള ലംഘനമാണെന്നാണ് മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ വാദം.
കന്യാചർമ്മം പുനഃസ്ഥാപിച്ചതിനെ കൊലപാതകവുമായി ബന്ധിപ്പിക്കുവാന്‍ സാധിക്കില്ലെന്ന് സിസ്റ്റര്‍ സെഫി സിബിഐ കോടതിയില്‍ അന്തിമ വാദം നടത്തി. ഇതോടെ കഴിഞ്ഞ അഞ്ച്ദിവസമായി കോടതിയില്‍ സിസ്റ്റര്‍ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു. അതേസമയം മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന് കേസ്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്പില് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷന് വാദം നടത്തിയിരുന്നു. നാളെ (ഡിസംബര്‍ 4) ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും.
Post Your Comments