COVID 19Latest NewsNewsInternational

101 വയസ്സുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചത് മൂന്ന് തവണ

റോം: ആഗോളതലത്തിൽ കൊറോണ വൈറസ് പടർന്നിട്ട് ഒരു വർഷമാകുമ്പോൾ ഇറ്റലിക്കാരിയായ 101 വയസ്സുള്ള ഈ മുത്തശ്ശിക്ക് രോ​​ഗം ബാധിച്ചത് മൂന്ന് തവണയാണ്. ലോകത്തെ ഭീദിയിലാഴ്ത്തി കടന്നുപോയ സ്പാനിഷ് ഫ്ലുവിന്റെ കാലത്ത് ജീവിച്ച ഈ മുത്തശ്ശിക്ക് ആദ്യം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. രണ്ടാമത് സെപ്തംബറിലും വൈറസ് ബാധ കണ്ടെത്തുകയുണ്ടായി. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒർസിം​ഗർ മുത്തശ്ശിയുടെ രോ​ഗം ഭേദമായിരിക്കുകയാണ്.

ഈ പ്രയത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുത്തശ്ശിക്ക് സ്വയം ശ്വസിക്കാനാകുമായിരുന്നു. എന്നാൽ ഇതാ ഇപ്പോഴും രോ​ഗത്തിന്റെ മറ്റ് ലക്ഷണങ്ങളും അസ്വസ്ഥതയും ഉണ്ടായിരിക്കുകയാണ് മുത്തശ്ശിയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button