ഡൽഹി: രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പെടുക്കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. കൊവിഡ് രോഗം ബാധിച്ചവര്‍ക്കും ഭേദമായവര്‍ക്കും വാക്സിന് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോ. ഭാര്‍ഗവയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് എന്നിവര്‍ പറഞ്ഞു. വാക്സിനേഷന് മുമ്പ് ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ട ആവശ്യമില്ലെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിരുന്നു.
രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വാക്സിന് നല്കേണ്ടവര്ക്ക് മാത്രം നല്കിയാല് തന്നെ കൊവഡ് വ്യാപനം ഇല്ലാതാക്കാം. പിന്നെ എന്തിന് രാജ്യത്തെ എല്ലാവര്ക്കും വാക്സിനേഷന് നല്‍കണമെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു. എല്ലാവര്ക്കും വാക്സിന് നല്‍കേണ്ട കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി ഭൂഷന് പറഞ്ഞു.
Post Your Comments