2021ലേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സജീവമാക്കി സൗദി. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ കൂടുതൽ പേർക്ക് അവസരമുണ്ടായേക്കും. സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിയും ഡിസംബർ 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. കുട്ടികൾക്കും അധിക പ്രായമുള്ളവർക്കും ഇത്തവണയും ഹജ്ജിന് അനുമതിയുണ്ടാകില്ല.
നവംബര്‍ ഏഴ് മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകൾ സ്വീകരിച്ചത്. ഡിസംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ. ആദ്യ ഘട്ടത്തില്‍ ഓൺലൈൻ വഴി അപേക്ഷിക്കണം. ഇതിൽ നിന്നും നറുക്കെടുപ്പുണ്ടാകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ അപേക്ഷയും ഒര്‍ജിനല്‍ പാസ്പോര്‍ട്ടും അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കുകയും വേണം.
Post Your Comments