മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? പേരിൽ തന്നെ ഒരു പ്രത്യേകതയില്ലേ? ഉണ്ട്. 500 ലധികം വർഷങ്ങൾക്ക് മുൻപുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിയിലാണ് ഈ ക്ഷേത്രമുള്ളത്. കാടിനു നടുവിൽ തലയെടുപ്പോടെ ഇപ്പോഴും നിലയുറപ്പിക്കുകയാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നീരുറവ തന്നെയാണ്.
സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന തീര്‍ത്ഥജല പ്രവാഹം ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് ജലധാര. ഉൾക്കാട്ടിൽ നിന്നുമാണ് ഈ നീരുറവ ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ഈ കാടിന്റെ അകത്തേക്ക് കടക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ, മൂർഖൻ പാമ്പിന്റെ കേന്ദ്രമായ ഇവിടേക്ക് ആർക്കും പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് പഴമൊഴി.
ഔഷധ ചെടികളും മരങ്ങളുമായി സമ്പുഷ്ടമാണ് ക്ഷേത്ര പരിസരം. പണ്ടു കാലത്ത് ഈ കാടിനുളളില്‍ മുനിമാര്‍ തപസ്സ് ചെയ്തിരുന്നു എന്നും തപസ്സിനൊടുവില്‍ ശിവ ഭഗവാന്‍ ഗംഗയോടൊപ്പം സ്വയം ഭൂവായി പ്രത്യക്ഷപ്പെട്ടു എന്നുമാണ് ഐതിഹ്യം. മഹാമുനിക്കാവാണ് പിന്നീട് മാനികാവായി മാറിയത്. 1986-ല്‍ വയനാട്ടില്‍ കടുത്ത വരൾച്ച അനുഭവപ്പെട്ടപ്പോള്‍ ഈ നീരുറവ മാത്രം വറ്റിയിരുന്നില്ല. വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയത്തും വരൾച്ച ഉണ്ടാകുന്ന സമയത്തും ഒരു വ്യത്യാസവുമില്ലാതെ ഒരേ അളവിലാണ് ജലം ഒഴുകിയെത്തുന്നത്. മഴക്കാലത്ത് പോലും ഈ വെള്ളം കലങ്ങാറില്ല.
ക്ഷേത്രത്തില്‍ അഭിഷേകം ചെയ്തു വരുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇരുപത്തിയെട്ട് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്ര പരിസരത്തിന്റെ ഒരു ഭാഗം നക്ഷത്രവനവും ഒരു ഭാഗം പുണ്യവനവുമാണ്. ജാതിമത ഭേദമന്യേ ആര്‍ക്കും ക്ഷേത്രത്തില്‍ വരാവുന്നതാണ്.
Post Your Comments