തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഡിസംബർ അഞ്ച് വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത ഏറെ ഉള്ളതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത ഉള്ളത്.
മനുഷ്യ ജീവനും വൈദ്യുതി ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിക്കാൻ ഇടയുണ്ടെന്നതിനാൽ പൊതു ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയുണ്ടായി.
Post Your Comments