തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് പ്രത്യേകം ശ്രദ്ധ നൽകാൻ അധികൃതരോട് നിർദ്ദേശിച്ചത്. 48 വില്ലേജുകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് നിർദ്ദേശം.
Read Also : ലൂയിസ് ഹാമില്‍ട്ടന് കോവിഡ് സ്ഥിരീകരിച്ചു
കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ, കള്ളക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ , തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വള്ളറട, കരങ്കുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര, എന്നി വില്ലേജുകളിലാണ് പ്രത്യേകം ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
നിർദ്ദേശ പ്രകാരം വില്ലേജുകളിൽ റവന്യൂവകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
Post Your Comments