Latest NewsEducationNews

ആയുർവേദ നഴ്സിംഗ്-ഫാർമസി കോഴ്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ അറിയാം

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ആറിന് വൈകിട്ട് അഞ്ചിനു മുൻപ് അപ്ലോഡ് ചെയ്യാവുന്നതാണ്. പുതിയ ക്ലെയിമുകൾ നൽകാനാവില്ല. രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. ഫോൺ: 0471-2560363, 364.

 

shortlink

Post Your Comments


Back to top button