കടലില്‍ നിന്ന് ഒടുവില്‍ മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു. 23 കോടിയുടെ മൂല്യമാണ് കടലില്‍ നിന്നും ലഭിച്ചത്. തായ്‌ലന്‍ഡിലെ മല്‍സ്യത്തൊഴിലാളിയായ 60കാരന്‍ നാരിസ് സുവന്നസാങ് കടല്‍തീരത്ത് കൂടി നടക്കുമ്പോഴാണ് ഒരു വസ്തുകാലില്‍ തട്ടുന്നത്. കണ്ടു പരിചയമില്ലാത്ത വസ്തു മണ്ണ് മൂടിയാണ് കിടന്നിരുന്നത്. നല്ല ഭാരം തോന്നിയത് കൊണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആ വസ്തു മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് പൊന്നും വിലയുള്ള തിമിംഗലത്തിന്റെ ഛര്‍ദി അഥവാ അംബര്‍ഗ്രിസാണ് തനിക്ക് ലഭിച്ചതെന്ന് തൊഴിലാളി മനസിലാക്കുന്നത്.
read also : കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു
100 കിലോഗ്രാം തൂക്കമുണ്ടായിരുന്നു അതിന്. ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അംബര്‍ഗ്രിസാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം അറിഞ്ഞെത്തിയ ബിസിനസുകാര്‍ ഇതിനിട്ട വില അതിനെക്കാള്‍ അമ്പരപ്പാണ് സമ്മാനിച്ചത്. 23കോടി രൂപയാണ് അവര്‍ വിലയിട്ടിരിക്കുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കാറുണ്ട്.
Post Your Comments