Latest NewsNewsIndia

മാസ്ക് ഇല്ലാതെ ഗോവയിലേക്കോ…അയ്യോ വേണ്ടേ

പനാജി: ഗോവയി​ൽ മാസിക്കില്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്ക്​ മുട്ടൻ പണിയുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരക്കാരുടെ ഫോ​ട്ടോയെടുത്ത്​ പിഴ ഈടാക്കാനാണ്​ അധികൃതർ അറിയിക്കുകയുണ്ടായി. നിരവധി സഞ്ചാരികൾ മാസ്​ക്കിലാ​െത പുറത്തിറങ്ങുകയും ഇത്​ ചോദ്യം ചെയ്യുന്ന അധികൃതരോട്​ തട്ടിക്കയറുന്നതായും പരാതി നൽകിയിരിക്കുകയാണ്​. ഇതിൻെറ അടിസ്​ഥാനത്തിലാണ്​ പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. പൊലീസാണ് ​ ഇത്തരക്കാരുടെ ചിത്രങ്ങളെടുത്ത്​ പിഴ ഈടാക്കുക.

പനാജി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളോട്​ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുമ്പോൾ ഇവർ അധിക്ഷേപിക്കുന്നത്​ പതിവാണ്​. ഇത്തരക്കാരെ അനുസരണ പഠിപ്പിക്കാൻ ഇനി ഉദ്യോഗസ്​ഥരോടൊപ്പം പോലീസ് ഉണ്ടായിരിക്കുന്നതാണ്.

‘ആളുകൾ ഗോവ സന്ദർശിക്കണം. പക്ഷെ, അവർ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെ വിലകറുച്ച്​ കാണരുത്. കോവിഡിൽനിന്ന്​ എല്ലാവരെയും സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് മാസ്ക് ധരിക്കുന്നതിൻെറ ലക്ഷ്യം’ -പനാജി മേയർ ഉദയ്​ മാദ്​കയ്​കർ പറഞ്ഞു.

മാസ്​ക്​ ധരിക്കാത്തവർക്കുള്ള പിഴ​ 200 രൂപയായി വർധിപ്പിച്ചത് കഴിഞ്ഞ ആഴ്​ചയാണ്​​. ലോക്​ഡൗൺ പിൻവലിച്ചതോടെ ധാരാളം സഞ്ചാരികൾ ഇവിടേക്ക്​​ എത്തുകയാണ്​. ഇതിനാൽ തന്നെ ബീച്ചുകളിലടക്കം ജനങ്ങളെ അധികൃതർക്ക്​ നിയന്ത്രിക്കാനാവുന്നില്ല.

നേരത്തെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലും വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിലും കർശന നിയ​ന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് നൽകിയിരുന്നു. പുതിയ വിനോദ സഞ്ചാര നയത്തിൻെറ ഭാഗമായിട്ടായിരുന്നു തീരുമാനം എടുത്തിരിക്കുന്നത്. ഗോവയുടെ പ്രകൃതിഭംഗി സംരക്ഷിക്കാനാണ്​ പുതിയ വിനോദസഞ്ചാര നയത്തിൽ ഊന്നൽ നൽകുന്നത്​.

ഗോവയിലെത്തുന്ന ബജറ്റ്​ യാത്രികരിൽ ഒരു വിഭാഗം വഴിയോരത്തിരുന്ന്​ ഭക്ഷണം പാകം ചെയ്യുന്നത്​ പതിവാണ്​. ഈ പ്രവണതയെ എതിർത്തും അനുകൂലിച്ചും ഗോവയിലെ നിയമസഭ അംഗങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button