Latest NewsNewsInternationalUK

ലോക്ക്ഡൗണിന് ശേഷവും ഈ രാജ്യത്ത് ‘സെക്‌സ് വിലക്ക്’ തുടരുമെന്ന് ആരോഗ്യ സെക്രട്ടറി

ലണ്ടന്‍ : ലോക്ക്ഡൗണ്‍ മാറ്റിയാലും നിയന്ത്രങ്ങള്‍ തുടരുമെന്ന് യുകെ. ഡിസംബര്‍ രണ്ട് മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകളോട് കൂടിയ നിയന്ത്രണങ്ങള്‍ നടപ്പാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ‘സെക്‌സ് വിലക്ക്’ പഴയത് പോലെ തന്നെ തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കിയത്.

രാജ്യത്തെ കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മേഖലകളായി തിരിച്ചിരുന്നു. രണ്ടും മൂന്നും മേഖലകളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സെക്‌സ് വിലക്ക് പഴയത് പോലെ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരുമിച്ചല്ലാത്ത പങ്കാളികള്‍ തമ്മിലുള്ള സെക്‌സിന് യുകെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിന് മാറ്റമില്ലെന്നാണ് ആരോഗ്യസെക്രട്ടറി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പഴയ നിബന്ധനകള്‍ തന്നെ ഇക്കാര്യത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

യുകയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്ക് പുറത്തു നിന്നൊരാള്‍ക്ക് അത് അടുത്ത ബന്ധമുള്ള ആളുകള്‍ ആയാല്‍ പോലും നിങ്ങളുടെ വീട്ടിലെത്താനോ അല്ലെങ്കില്‍ മറ്റൊരാളുടെ വീട്ടിലേക്ക് നിങ്ങള്‍ക്ക് പോകാനോ താമസിക്കാനോ അനുവാദമില്ല. ഇനി സ്വന്തം വീട്ടിലാണെങ്കില്‍ പോലും പുറത്ത് നിന്നെത്തിയ ഒരാളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത് നിയമവിരുദ്ധമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button