CinemaLatest NewsNews

ഒരു സീനിന് ശേഷം അടുത്ത ഷെഡ്യൂൾ ഒരുവര്‍ഷം കഴിഞ്ഞ് ആരംഭിച്ചാലും ലാല്‍ സാര്‍ കൃത്യമായി ഓര്‍ക്കിരിക്കും; സേതു അടൂര്‍

മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവച്ചത്

മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സിനിമയിലെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാറിലൊരാളായ സേതു അടൂര്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവച്ചത്.

അപാരമായ ഓർമ്മ ശക്തിയാണ് ലാലിനുള്ളത്, ഒരു സീന്‍ ഷൂട്ട് ചെയ്ത് അടുത്ത ഷെഡ്യൂള്‍ ഒരുവര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നതെങ്കിലും ലാല്‍ സാര്‍ ഓര്‍ത്തിരിക്കും. മോനേ ആ ചെയര്‍ അവിടല്ലായിരുന്നുവല്ലോയെന്ന് അദ്ദേഹം ചോദിക്കും. അതിന് ശേഷമായിരിക്കും അവരും ഇത് നോക്കുന്നതെന്ന് സേതു. പക്ഷെ, ഡബ്ബിംഗിന് കയറിയാല്‍ അത് തീര്‍ത്തേ പൃഥ്വിരാജ് വെള്ളം പോലും കുടിക്കൂ, അത്രയും സ്പീഡാണ് രാജുവിന്. വാക്കുകള്‍ സ്ഫുടതയോടെ പറയുന്നയാളാണ് സുരേഷ് ഗോപി, കിറു കൃത്യമായി വാക്കുകൾ പറയും.

എന്നാൽ ടെൻഷനൊന്നുമില്ലാതെ ചിരിച്ച് കളിച്ച് ആസ്വദിച്ചാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാറുള്ളത്. ലാല്‍ സാര്‍ ചെയ്യുന്ന പല കഥാപാത്രങ്ങളും സുരേഷേട്ടന്‍ ചെയ്താല്‍ ശരിയാവില്ല. അതു പോലെ തന്നെയാണ് മമ്മൂക്കയും. ഓരോരുത്തരുടേയും ശരീരഭാഷയ്ക്ക് അനുസരിച്ച കഥാപാത്രങ്ങളുണ്ടെന്നും സേതു അടൂര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

shortlink

Post Your Comments


Back to top button