ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്ക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും അധികൃതര്‍ അറിയിച്ചു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
പാക് സൈന്യത്തിന്റെ വെടിവയ്പ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സുരക്ഷ ഉദ്യോഗസ്ഥറക്കം 15 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കിയത്. ബിഎസ്എപ് ജവാന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments