പോങ്യാങ്: രാജ്യത്ത് കോവിഡ് പടരാതിരിക്കാന്‍ ചൈനയുമായുള്ള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോങ് ഉന്‍ തീരുമാനിച്ചു. ഇതോടെ ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണ് രാജ്യം വിലക്കേര്‍പ്പെടുത്തിയത്. അതിനാല്‍ തന്നെ രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനും ഇടവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ ചൈനയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ ഈ സാഹചര്യത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ല. കോവിഡ് പടര്‍ന്നാല്‍ ഉത്തര കൊറിയയുടെ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ക്ക് പിടിച്ചു കെട്ടാന്‍ സാധിക്കില്ല. ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വാണിജ്യ നിയന്ത്രണം കര്‍ശനമാക്കേണ്ടിയിരുന്നില്ലെന്നാണു വ്യവസായ പ്രമുഖരുടെ വിലയിരുത്തല്‍. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തര കൊറിയ തീരുമാനിച്ചു.
Read Also: കൊറോണ വൈറസ് : ചൈനയ്ക്ക് മറുപടിയുമായി ലോകാരോഗ്യസംഘടന
അതേസമയം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു.
എന്നാൽ ഒക്ടോബറില്‍ ചൈനയില്‍നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. തലേ മാസത്തേതില്‍നിന്ന് 99% കുറവാണിതെന്ന് ചൈനീസ് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണു ചൈന. മറ്റു രാജ്യങ്ങളില്‍നിന്നൊന്നും ഉത്തര കൊറിയ കൂടുതലായി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല.
Post Your Comments