Latest NewsKeralaNews

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദം ; സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി തോമസ് ഐസക്ക്

റെയ്ഡിനെക്കുറിച്ച് ധനമന്ത്രി അറിയണമായിരുന്നുവെന്ന ഉറച്ച നിലപാടിലാണ് തോമസ് ഐസക്ക്

തിരുവനന്തപുരം : കെ.എസ്.എഫ്.ഇ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്നും റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.

നവംബര്‍ പത്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ ഈ റെയ്ഡിനുള്ള ഉത്തരവില്‍ ഒപ്പുവെയ്ക്കുന്നത്. അതിനുശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം. തന്നെ ആരും അറിയിച്ചില്ലെന്നും തോമസ് ഐസക് ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. റെയ്ഡിനെക്കുറിച്ച് ധനമന്ത്രി അറിയണമായിരുന്നുവെന്ന ഉറച്ച നിലപാടിലാണ് തോമസ് ഐസക്ക്.

അതേസമയം മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി മന്ത്രിമാരായ ജി.സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തെ ന്യായീകരിച്ച് രംഗത്തു വന്നത്. റെയ്ഡ് സംബന്ധിച്ച വിവാദം കൂടുതല്‍ ചര്‍ച്ച ചെയ്ത് വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഇത്തരമൊരു വിവാദം എല്‍ഡിഎഫിന് ഗുണകരമാകില്ലെന്നാണ് യോഗം വിലയിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button