തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊവിഡ് വ്യാപനം കൂടുമോയെന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
Read Also : തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
എല്ലാ പാര്‍ട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെ സംസ്ഥാനത്ത് 3382 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6055 പേരുടെ ഫലം നെഗറ്റീവായി. 21 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2244 ആയി. കഴിഞ്ഞദിവസം 34,689 സാമ്പിളുകളാണ് പരിശോധിച്ചത്.
Post Your Comments