Latest NewsNews

ലൈം​ഗിക ചുവയുള്ള പെരുമാറ്റങ്ങളോട് നോ പറഞ്ഞതിനാൽ അവസരങ്ങൾ നഷ്ടമായി, സിനിമയിൽ സംവരണം വേണം; കനി കുസൃതി

നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല

തന്നോട് സിനിമ മേഖലയിലെ ചിലർ ലൈംഗീക ചുവയുള്ള പെരുമാറ്റങ്ങൾക്കു നോ പറഞ്ഞതുമൂലം വേഷങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി കനി കുസൃതി പറഞ്ഞു.

ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. സിനിമയിൽ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു,  ‘സിനിമയിൽ വന്ന സമയത്ത് ഒരാൾ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അത് മനസിലായില്ലെന്ന് നടി പറഞ്ഞു.

എന്നാൽ ജീവിതത്തിൽ നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഫോണിൽ വിളിച്ച് രാത്രി സ്ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ടെന്നും നടി. താൻ നോ പറഞ്ഞാൽ ഫോൺ കട്ട് ചെയ്ത് ആവർ പോകുമെന്നും മറ്റ് നടിയെ വച്ച് ചിത്രം പുറത്തിറങ്ങുമെന്നും കനി കുസൃതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button