ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ കൊവിൻ (കൊറോണ വാക്‌സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്) ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
Read Also : കൊറോണ വൈറസ് : ചൈനയ്ക്ക് മറുപടിയുമായി ലോകാരോഗ്യസംഘടന
കൊറോണ പ്രതിരോധ വക്‌സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച ആപ്ലിക്കേഷനാണ് കൊവിൻ ആപ്പ്. വാക്‌സിൻ റോൾ ഔട്ട് പ്ലാനിൽ നിർണായക പങ്കുവഹിക്കുന്ന ഭാഗമാണിത്. വാക്‌സിൻ സംഭരണം, വിതരണം, ഡോസ് ഷെഡ്യൂളുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം കൊവിൻ ആപ്ലിക്കേഷനിൽ ലഭിക്കും.ലഭ്യമാകുന്നതിനനുസരിച്ച് വാക്‌സിൻ വിതരണം ചെയ്യാനായുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചതിന്റെ ഭാഗമായാണ് സർക്കാർ ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടത്.
Post Your Comments