ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിംഗിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
Read Also: മുംബൈ വ്യവസായികളെ യുപിലേക്ക് ക്ഷണിച്ചു; യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ
‘കര്‍ഷകരാണെന്ന് തെളിയിക്കാന്‍ അവര്‍ കലപ്പയും കാളയേയും കൊണ്ടുവരണമായിരുന്നോ’, എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കണ്ടാല്‍ യഥാര്‍ത്ഥ കര്‍ഷകരാണെന്ന് തോന്നുന്നില്ല. ഒരു കര്‍ഷകന് വേണ്ട രൂപസാദൃശ്യങ്ങളൊന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ല് കര്‍ഷകര്‍ക്കെതിരെയുള്ളതല്ലെന്നും പ്രക്ഷോഭം നടത്തുന്നത് പ്രതിപക്ഷകക്ഷികളുടെ താല്പര്യത്തോടെയാണെന്നുമായിരുന്നു വി.കെ സിംഗ് പറഞ്ഞത്.
Should they come with plough and oxen to appear like farmers? https://t.co/sdjOEjU9rE
— AAP (@AamAadmiParty) December 1, 2020
അതേസമയം കര്‍ഷക സമരത്തിനെതിരെ വിവാദപരാമര്‍ശവുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഖലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നായിരുന്നു മാളവ്യയുടെ പ്രസ്താവന. കര്‍ഷക സമരം പശ്ചാത്തലമാക്കി അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു.
Post Your Comments