കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് തീവ്രവാദ നിർമ്മാണ കമ്പനിയായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രാജു ബാനർജി. ദുർഗപൂരിൽ നടന്ന ചായ് പെ ചർച്ച പരിപാടിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
പശ്ചിമ ബംഗാളിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ മമത സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർ പാർട്ടി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ തൃണമൂൽ ഗുണ്ടകൾ വ്യാപക ആക്രമണമാണ് നടത്തുന്നത്. പാർട്ടി നേതൃത്വത്തോടും പ്രവർത്തനങ്ങളോടുമുള്ള അതൃപ്തി കാരണം നേതാക്കൾ രാജിവച്ച് പുറത്തുപോയിക്കൊണ്ടിരിക്കുന്നത് തൃണമൂൽ കോൺഗ്രന് വൻ തിരിച്ചടിയാണെന്നും രാജു ബാനർജി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് ഇപ്പോൾ തീവ്രവാദി നിർമ്മാണ കമ്പനിയായി മാറിയിരിക്കുന്നത് ബംഗാളിലെ യുവാക്കളുടെ പെരുമാറ്റത്തിൽ നിന്നും മനസിലാക്കാമെന്നും രാജു ബാനർജി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് പാർട്ടി പ്രവർത്തകർ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് ശ്മശാനഭൂമിയിലെ ചുവർചിത്രങ്ങളെന്നപോലെ വരച്ചുകൂട്ടുന്നത്. അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ദുർഭരണം അവസാനിപ്പിക്കാനിരിക്കുകയാണ് ബിജെപി നേതാക്കൾ.
Post Your Comments