ലണ്ടൻ : സിഖ് മത സ്ഥാപകൻ ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി റോഡിന്റെ പേര് മാറ്റി ബ്രിട്ടൺ രംഗത്ത് എത്തിയിരിക്കുന്നു. കിംഗ് സ്ട്രീറ്റിനും, മെരിക് റോഡിനും ഇടയിലെ ഹവെലോക് റോഡിന്റെ പേരാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ഗുരു നാനാക്ക് റോഡെന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. ഈലിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗുരുനാനാക് റോഡ് 2021 ആദ്യം നിലവിൽ വരുന്നതാണ്.
ഗുരുനാനാക്കിനോടുള്ള ആദരസൂചകമായി ഹെൽവോക് റോഡ് പുനർനാമകരണം ചെയ്യാൻ ജൂലൈ 14 ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നതാണ്. ഇതിന് പിന്നാലെ പേര് മാറ്റൽ സംബന്ധിച്ച് പ്രദേശവാസികളോട് അഭിപ്രായം അറിയുകയുണ്ടായി. ഇതിനെല്ലാം ശേഷമാണ് പുനർനാമകരണം ചെയ്തത്. പേരിടൽ പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു പുനർനാമകരണം നടത്തിയത്.
തീരുമാനം പൈതൃകത്തെയും, സംസ്‌കാരത്തെയും ബഹുമാനിക്കുന്നതാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളുടെ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന സന്ദേശം കൂടിയാണ് റോഡിന്റെ പുനർനാമകരണം നൽകുന്നതെന്ന് ഈലിംഗ് കൗൺസിൽ കൗൺസിലർ ജൂലിയൻ ബെല്ലും പറഞ്ഞു.
Post Your Comments