നടി ഊര്‍മിള മദോണ്ഡ്ക്കറുടെ പേരില്‍ ശിവസേന- കോണ്‍ഗ്രസ് പോര്. കോണ്‍ഗ്രസ് വിടുന്നവരെ ഉപാധികളില്ലാതെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി അംഗീകരിയ്ക്കാനാകില്ലെന്ന് ശിവസേനയെ കോണ്‍ഗ്രസ് അറിയിച്ചു. സഖ്യ മര്യാദകള്‍ ലംഘിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ശിവസേന നടത്തുന്ന ശ്രമം നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അതേസമയം, ആഭ്യന്തരകാര്യങ്ങളില്‍ ആരും ഇടപെടെണ്ടെന്നാണ് ശിവസേനയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഊര്‍മിള നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടും എന്ന് ശിവസേന സൂചിപ്പിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. അതേസമയം, സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള യുടെ പേര് ഉള്‍പ്പെടുത്തിയത് തങ്ങളോട് ആലോചിച്ചല്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇതിനിടെയാണ് ഊര്‍മിളയ്ക്ക് അംഗത്വം നല്‍കാനുള്ള ശിവസേന തീരുമാനവും. ഊര്‍മിളയെ ശിവസേന അംഗമാക്കരുതും എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വിട്ട് വരുന്ന എല്ലാവര്‍ക്കും ഉപാധി ഇല്ലാതെ അഭയം നല്‍കുന്ന ശിവസേന നടപടി അംഗീകരിയ്ക്കാനാകില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, ഇന്നലെ ഔദ്യോഗികമായി ഊര്‍മിളയെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിയ്ക്കും എന്ന് ശിവസേന പ്രഖ്യാപനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
read also: വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു; ജോ ബൈഡന് കാലിൽ ഗുരുതര പരിക്ക്
കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നത്.
Post Your Comments