
ന്യൂഡൽഹി : തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ് (ബിബിഎൽ), അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. വാക്സിന്‍ നിര്‍മ്മാണത്തിലെ ഇതുവരേയുള്ള പുരോഗതി, ഇനിയും പിന്നിടാനുള്ള ഘട്ടങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ മോദി വാക്സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളുമായി മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തുന്നത്.
Read Also : സിപിഎം അക്രമത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട യുവതി എൻഡിഎ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് കളത്തിൽ
ജെനോവ ബയോഫാർമ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്. ‘കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് ടീമുകളുമായി പ്രധാനമന്ത്രി ‘2020 നവംബർ 30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. ജെനോവ ബയോഫാർമ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായാണ് സംവാദം’- പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
Post Your Comments