KeralaLatest NewsNews

ചിട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച് പോലും ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്‌ഡിനെത്തിയത്; വിജിലന്‍സിനെതിരെ കെഎസ്എഫ്ഇ ചെയര്‍മാന്‍

തിരുവനന്തപുരം : ചിട്ടിയെക്കുറിച്ച് യാതൊരു ധാരണയില്ലാത്ത വിജിലൻസ് ഉദ്യോഗസ്ഥരാണ് റെയ്‌ഡിനെത്തിയതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായിട്ടാണ് ഇവർ ബ്രാഞ്ചുകളിൽ പരിശോധന നടത്താനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടർന്ന് ബ്രാഞ്ചുകളിൽ കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച കണ്ടെത്താനായില്ലെന്നും ചെയർമാൻ വ്യക്തമാക്കി. വിജിലൻസ് സംഘം റെയ്‌ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബ്രാഞ്ചിൽ പോലും ഗൗരവകരമായ വീഴച് കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതല്ലാത്ത എന്തെങ്കിലും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിൽ അവരക്കാര്യം അറിയിക്കട്ടെയെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button