COVID 19Latest NewsNewsIndia

കോവിഡ് പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇങ്ങനെയുള്ള രോഗികളില്‍ നിന്ന്

ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്

ന്യൂഡല്‍ഹി : കോവിഡ് 19 പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ലക്ഷണങ്ങളോടു കൂടിയ രോഗികളില്‍ നിന്നാണെന്ന് ആരോഗ്യവിദഗ്ധര്‍. ലക്ഷണം പ്രകടമാകാത്ത രോഗികളില്‍ നിന്നുള്ള രോഗവ്യാപന നിരക്ക് രോഗലക്ഷണമുള്ളവരില്‍ നിന്ന് നാലിരട്ടിയോളം കുറവായിരിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

ചുമ, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്ന് വൈറസിന്റെ സഞ്ചാരവേഗവും സഞ്ചാരദൈര്‍ഘ്യം കൂടുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ലക്ഷണമില്ലാത്ത രോഗികള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാത്തതിനാല്‍ വൈറസ് അധികദൂരം വ്യാപിക്കാനുള്ള സാധ്യത കുറയും. കൂടാതെ അന്തരീക്ഷത്തിലെത്തുന്ന രോഗാണുക്കളുടെ അളവിലും കുറവ് വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറയുന്നു.

മാത്രമല്ല, നേരത്തെയുള്ള രോഗനിര്‍ണയവും സമ്പര്‍ക്കനിര്‍ണയവും സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തലും രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ലക്ഷണമില്ലാത്ത രോഗികളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഇവരില്‍ നിന്നുള്ള രോഗപകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണെന്ന നിഗമനമായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ ലക്ഷണം പ്രകടമാക്കുന്നതോ ആദ്യഘട്ട ലക്ഷണങ്ങളുള്ള രോഗികളോ ആണ് രോഗവ്യാപനം കൂട്ടാനിടയാക്കുന്നതെന്നാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button