വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ്. പുലിമുരുകന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ കഥ ഒരുക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് ശ്രദ്ധ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
ആദ്യമായി ആറാട്ടിന്റെ സെറ്റില്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രദ്ധ. “ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാര്‍ എന്നോട് ആദ്യമായി പറഞ്ഞ വാക്കുകള്‍…എന്റെ ദിനം ധന്യമാക്കി” – ശ്രദ്ധ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments