കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍. ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെയാണ് വൈറസിനെ കണ്ടെത്തുന്നത്. ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് കണ്ടുപിടിച്ചത്. ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
പുതിയ മാര്‍ഗത്തിലൂടെ കൂടുതല്‍ കൃത്യതയോടെയും വേഗത്തിലും ഫലമറിയാന്‍ കഴിയുമെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കട്ടി കുറഞ്ഞ സിലിക്കണ്‍ വേഫറില്‍ കോമ്പൗണ്ട് സിലിക്കണ്‍ നൈട്രേഡ് കടത്തി വിടുന്നതാണ് ഈ പ്രക്രിയ. ഇതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് കണ്ടെത്താന്‍ അണുമാത്രകളുടെ ചലനം നിരീക്ഷിക്കുന്നതിലൂടെ സാധിക്കും.
സിലിക്കണ്‍ നൈട്രേഡില്‍ ചെറിയ സുഷിരങ്ങള്‍ നല്‍കിയിട്ടുള്ളതിലൂടെയാണ് അണുക്കള്‍ സഞ്ചരിക്കുന്നത്. ഇതിനിടയില്‍ വൈറല്‍ കണങ്ങള്‍ ഉണ്ടെങ്കില്‍ സുഷിരങ്ങള്‍ അടയുകയും വൈദ്യുതി ഉത്പാദനത്തില്‍ വലിയ ഇടിവ് കാണിക്കുകയും ചെയ്യും. വൈദ്യുതി ഉത്പാദനത്തില്‍ എത്രമാത്രം ഇടിവുണ്ടായി എന്നതനുസരിച്ച് എന്ത് തരം പാര്‍ട്ടിക്കിള്‍ ആണെന്നും അവയുടെ വലുപ്പവും രൂപവുമെല്ലാം അറിയാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
Post Your Comments