ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിയ്ക്കാന്‍ ജനുവരി മുതല്‍ പുതിയ സംവിധാനം. ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കാനുള്ള നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം. ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10 ല്‍ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.
Post Your Comments