മുംബൈ: കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വ്യോമസേനാ വിമാനം മിഗ്-29 ആണ് കഴിഞ്ഞ ദിവസം കടലില്‍ തകര്‍ന്നുവീണത്. അറബിക്കടലില്‍ ഗോവ തീരത്ത് നിന്നുമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേനാ വക്താവ് വെളിപ്പെടുത്തി. അതേസമയം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് നിഷികാന്ത് സിംഗിനെ കണ്ടെത്തിയിട്ടില്ല. ഒന്‍പത് യുദ്ധക്കപ്പലുകളും 14 വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.
വിമാനത്തിന്റെ ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്ക് എഞ്ചിന്‍, വിംഗ് എഞ്ചിന്‍ തുടങ്ങിയവയാണ് കടലില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29കെ ജെറ്റ് വിമാനം വ്യാഴാഴ്ചയാണ് കടലില്‍ റഷ്യന്‍ നിര്‍മ്മിത ഇരട്ട സീറ്റ് പരിശീലന വിമാനമാണ് മിഗ് 29കെ. വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് വിമാനം കടലില്‍ പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ ഉടന്‍ തന്നെ രക്ഷിക്കാനായി. എന്നാല്‍ നിഷികാന്ത് സിംഗിനെ കാണാതാവുകയായിരുന്നു.
കൂടുതല്‍ യുദ്ധകപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മിഗ് 29കെ ഉള്‍പ്പെട്ട നാലാമത്തെ അപകടമാണ് വ്യാഴാഴ്ച നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം വ്യക്തമല്ല. മിഗ് 29കെ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ക്ക് എഞ്ചിന്‍ തകരാറും എയര്‍ഫ്രെയിം പ്രശ്നങ്ങളും ഫൈ്ള ബൈ വയര്‍ സിസ്റ്റത്തിലെ തകരാറുകളും 2016ല്‍ തന്നെ കണ്ടെത്തിയിരുന്നു.
Post Your Comments