KeralaLatest NewsNews

കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമി : ആരെന്ന് സൂചന നല്‍കി എം.ടി.രമേശ്

തിരുവനന്തപുരം: കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമി ആരെന്ന് സൂചന നല്‍കി എം.ടി.രമേശ്.
കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബിനാമിയാണ് പരാതിക്കാരനായ വടകര സ്വദേശിയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനാണ്. മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയിലാണ് വിജിലന്‍സ് പരിശോധന നടന്നത്. അപ്പോള്‍ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോയെന്നും എം ടി രമേശ് ചോദിച്ചു. കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധന യാദൃശ്ചികമല്ല. പിന്നില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന് ധനമന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാണ്.

Read Also : “പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി”: നടന്‍ മണികണ്ഠന്‍ ആചാരി

കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി. റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെങ്കില്‍ മൂത്തവട്ട് മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button