തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനു പുറമെ സിപിഎമ്മിനേയും സംസ്ഥാന സര്‍ക്കാറിനേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് തന്നെ കെഎസ്എഫ്ഇയില്‍ നടത്തിയത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ വെട്ടിലാക്കി.
കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് സി പി എം ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. അതിനുശേഷം പാര്‍ട്ടി അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ വിജിലന്‍സ് പരിശോധനയ്ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, വിജിലന്‍സ് അല്പംകൂടി ഔചിത്യത്തോടെ പെരുമാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ വിജിലന്‍സ് പ്രവര്‍ത്തിക്കും എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
Post Your Comments