Latest NewsKeralaNews

ആവശ്യമെങ്കില്‍ ബാര്‍ കോഴക്കേസില്‍ കേന്ദ്ര അന്വേഷണം നടത്തുമെന്ന് വി.മുരളീധരന്‍

ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല

തിരുവനന്തപുരം : ബാര്‍ കോഴക്കേസ് അന്വേഷണം വേണമെന്ന് ആരെങ്കിലും ആവശ്യം ഉന്നയിച്ചാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും അത്തരത്തില്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ അടക്കം സംസ്ഥാനത്ത് യു ഡി എഫ് -എല്‍ ഡി എഫ് ഒത്തുകളിയാണ് നടക്കുന്നതെന്ന ബിജെപി ആരോപണത്തിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ചും വി മുരളീധരന്‍ വിമര്‍ശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button