
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616 ആയി ഉയർന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.14,57,429 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീൽ,ഫ്രാൻസ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നു.അമേരിക്കയിൽ 1,41,712 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Post Your Comments