വിദ്വേഷ പ്രസംഗവും പ്രചാരണവും തടയുന്നതിനായി അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിന്‍റെ കരട് രൂപം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് രാഷ്ട്രങ്ങളിലെ അഭയാർഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമ്മേളനം ചേരൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഓൺലൈനായി നടന്ന 36ാമത് കൗൺസിൽ യോഗത്തിൽ ഒമാനെ പ്രതിനിധീകരിച്ച് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യാഹ്യാ ബിൻ നാസർ അൽ ഖുസൈബി, അന്താരാഷ്ട്ര സഹകരണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഇസ്സ ബിൻ സാലെം അൽ ബറാഷ്ദി എന്നിവർ പങ്ക് എടുത്തു.
Post Your Comments