ഹൈദരാബാദ് : ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് അദ്ദേഹം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.
ഒപ്പം തെലങ്കാനയുടെ സമ്പദ് സമൃദ്ധിയ്ക്കായി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. തെലങ്കാനയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിച്ചതായി അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളും അമിത് ഷാ പങ്കുവെച്ചു. ഭാഗ്യലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെയാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. ലക്ഷ്മി ദേവി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബിജെപി നേതാക്കളും അമിത് ഷായെ അനുഗമിച്ചിരുന്നു. ക്ഷേത്ര ജീവനക്കാര്‍ അദ്ദേഹത്തിന് ഉപഹാരവും നല്‍കി.
Took blessings at Maa Bhagyalakshmi temple in Hyderabad and prayed for the prosperity of the people of Telangana. May Maa Lakshmi bless the entire nation with good health and happiness. pic.twitter.com/AC2rR4fhKV
— Amit Shah (@AmitShah) November 29, 2020
ഹൈദരാബാദ് നഗരത്തിലെ ഓള്‍ഡ് സിറ്റിയിലുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് ഭാഗ്യലക്ഷ്മി ക്ഷേത്രം. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനാണ് അമിത് ഷാ എത്തിയത്.
Post Your Comments