ബോളിവുഡ് ലോകത്തെ താരറാണിയാണ് കരീന കപൂർ, തൈമൂറിനൊപ്പം കുസൃതികാട്ടിയും, കോവിഡ് കാലത്ത് ഫോട്ടോഷൂട്ടുകൾ നടത്തിയും താരം എല്ലായോപ്പോഴും സജീവമാണ്.
എന്നാൽ ഗര്‍ഭിണിയാണെന്നു പറഞ്ഞ് വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാതെ പ്രൊഫഷനില്‍ സജീവമായി ഇരിക്കുന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കരീന. ഒരിടത്തും ഒതുങ്ങിയിരിക്കുന്നില്ലെന്നു വീട്ടുകാരും പറയാറുണ്ട്, ഇങ്ങനെ ഓടി നടക്കുന്നതിനാല്‍ പാന്റിനുള്ളില്‍ ഉറുമ്പു കയറിയതു പോലെയാണ് നടക്കുന്നത് എന്നാണ് വീട്ടുകാര്‍ പറയാറുള്ളതെന്ന് കരീന.
നമ്മളെയൊക്കെ ഞെട്ടിച്ച് കോവിഡ് അപ്രതീക്ഷിതമായി വന്നപ്പോൾ പോലും തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിട്ടു നിന്നില്ല. അതൊരു ധീരമായ നീക്കമാണെന്ന് തോന്നുന്നു. എന്നാൽ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പാലിച്ച് ജോലി ചെയ്യാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും കൂടാതെ ഗര്‍ഭം എന്നത് ഒരസുഖവുമല്ല, അതിന്റെ പേരിൽ വീട്ടിൽ മാത്രം ഇരിക്കേണ്ടുന്ന കാര്യമില്ലെന്നും താന്‍ അത്തരത്തിലുള്ള ആളുമല്ലെന്ന് കരീന പറയുന്നു.
Post Your Comments