Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

രവീന്ദ്രനെ കൈവിട്ട് സി.പി.എം; ചോദ്യം ചെയ്യാൻ ‘അനുമതി‘, അവധി നൽകി ഒഴിവാക്കാൻ തീരുമാനം?

രവീന്ദ്രൻ ഒരു ‘ഭാര‘മോ?

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ ഹാജരാകാത്തതിൽ അതൃപ്തി അറിയിച്ച് സി പി എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു അതൃപ്തി. ചോദ്യം ചെയ്യലിനു വൈകുന്നത് തെറ്റായ വ്യാഖ്യാനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ.

രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ പാർട്ടിക്ക് എതിർപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവൻ യോഗത്തിൽ വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് വിഷയത്തിൽ സി പി എമ്മും സ്വീകരിച്ചിരിക്കുന്നത്. രവീന്ദ്രനെ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഒഴിവാക്കുമെന്നാണ് സൂചന. അവധി നൽകി ഒഴിവാക്കാനാണ് ചരടുവലി നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന രണ്ടാം വട്ട നോട്ടീസും ലഭിച്ചതിനു ശേഷം കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇന്നലെയാണ് ഡിസ്ചാർജ് ആയത്. സി പി എം സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെയാണ് രവീന്ദ്രന്റെ ഡിസ്ചാർജ് എന്നതും ശ്രദ്ധേയം.

നവംബർ ആറിനായിരുന്നു ചോദ്യം ചെയ്യലിനായി രവീന്ദ്രനെ ആദ്യം ഇ ഡി വിളിച്ചത്. എന്നാൽ, 5നു കോവിഡ് ബാധിതനായി അദ്ദേഹം ചികിത്സ നേടി. കകൊവിഡ് മുക്തനായ ശേഷം ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം വീണ്ടും ആശുപത്രിയിൽ ഇടം നേടി. വെള്ളിയാഴ്ചയായിരുന്നു രണ്ടാമത് ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അന്നും ചോദ്യം ചെയ്യലിനു രവീന്ദ്രൻ ഹാജരാകാതിരുന്നത്. എന്നാൽ, പെട്ടന്നായിരുന്നു അദ്ദേഹത്തെ ഇന്നലെ ഡിസ്ചാർജ് ചെയ്തത്.

രവീന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് വിശദമായ റിപ്പോർട്ട് കിട്ടുന്നതിനായുള്ള നീക്കുപോക്ക് ഇ ഡി നടത്തി തുടങ്ങി. ഗുരുതരരോഗമില്ലാതെ രോഗിയെ ഐ സി യുവിലാക്കി അന്വേഷണം തടഞ്ഞാൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട്. സിവിൽ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമൻസാണ്. തടയാൻ നിന്നാൽ ഗുരുതര പ്രശ്നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെട്ടന്നുള്ള ഡിസ്ചാർജെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button